(www.thalasseryne.in)ആത്മീയ നിർവൃതിയിൽ ജഗന്നാഥ ക്ഷേത്രം ദീപപ്രഭയിൽ കുളിച്ചു. സഹസ്ര ദീപാലങ്കാരത്തോടെ ദീപാവലി ആഘോഷിച്ചു. വിവിധ പൂജാദികർമ്മങ്ങൾക്ക് മേൽശാന്തി കട്ടപ്പന സജേഷ് ശാന്തി, വിനു ശാന്തി എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ
ദീപാരാധനയും ലക്ഷ്മി പൂജയുമുണ്ടായി.


ഏടന്നൂർ ശ്രീനാരായണ മഠം ഗുരുകൃപ നൃത്തവിദ്യാലയത്തിൻ്റെ നൃത്തനൃത്യങ്ങളും അരങ്ങേറി. അത്താഴ പൂജയും, മംഗളാ രതിയുമുണ്ടായി.
Thalassery Jagannath Temple celebrates Diwali with thousands of lamps